2010 ഏപ്രിൽ 10, ശനിയാഴ്‌ച

ഒളി ക്യാമറ - കവിത

അവള്‍ കാമറ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു....



എനിക്ക് മറയ്ക്കാന്‍ നഗ്നതയെങ്കിലും ഉണ്ട്.. നിനക്കോ


എന്റെ ഊഷ്മളതയത്രയും പകര്‍ത്താന്‍


ഊഷരതയുടെ പ്രതിനിധിയായ നിന്റെ കണ്ണൂകല്ക്കില്ല ത്രാണി


എന്റെ നഗ്നതയുടെ പൂര്‍ണിമ പകര്‍ത്താന്‍ ആത്മാവില്ലാത്ത


നിന്റെ കണ്ണൂകള്‍ക്കാവില്ല


ആത്മാവില്ലാതെ നീയെങ്ങനെ കാണും


ആത്മാവില്ലാത്ത കാഴ്ച വെറും


ചെമ്പില വെള്ളം പോലെയാണ്


നിനക്ക് എന്റെ നിമ്നോന്നതങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ല


നീ വെറും നിഴലിന്റെ പ്രതിബിംബം മാത്രം


എനിക്ക് നിന്നെ പേടിയില്ല